01:13pm 12 November 2026
NEWS
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
29/12/2025  09:55 PM IST
nila
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


വെൺമണി: ഗ്രാമ-ബ്ലോക്ക് - ജില്ല പഞ്ചായത്ത് ഭരണസമിതികളിലേക്ക് വെണ്മണിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി അനുമോദിച്ചു. കല്യാത്ര ജങ്ഷനിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് പ്രൊഫ.
ആർ.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.പി.ആർ രമേശ് കുമാർ, ടി.സി.സുനിമോൾ, വേണുഗോപാലക്കുറുപ്പ് , കെ സദാശിവൻപിള്ള, എ.കെ.ശ്രീനിവാസൻ, ബിനുകുമാർ, ശ്രീകുമാർ കല്ലമൺ, ബി.ബാബു, സന്തോഷ് കുമാർ, ലൈബ്രേറിയൻ റുമിത ഹാഷിം എന്നിവർ 
അനുമോദന പ്രസംഗം നടത്തി. 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ പി.വർഗീസ്, വൈസ് പ്രസിഡൻ്റ് എ.കെ.ബീന  എന്നിവർ പുതിയ ഭരണസമിതിയുടെ വികസന കാഴ്ചപ്പാട് വിശദീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.